test del 3
മക്കൾക്ക് നല്ല വസ്ത്രം തേടി തുടക്കം, സിവിൽ സർവിസ് മോഹം ഉപേക്ഷിച്ച് സംരംഭകന്റെ കുപ്പായത്തിലേക്ക്; ഇന്ന് 1.2 കോടി രൂപയുടെ വിറ്റുവരവ്, എലവേറ്റിൽ തിളങ്ങി സിസൂക്ക

‘ശിശു’വെന്ന സംസ്കൃത വാക്കിനെ ഒന്ന് പരിഷ്ക്കരിച്ചപ്പോൾ അതു ‘സിസൂക്ക’യായി, കുറച്ച് അച്ഛൻമാരുടെ ആഗ്രഹത്തിന്റെ സാഫല്യമാണത്. മക്കൾക്ക് ഡ്രസ്സുകൾ വാങ്ങാനുള്ള യാത്ര ചെന്നെത്തിച്ചത് സ്വന്തം കിഡ്സ് ബ്രാൻഡിലേക്ക്. സിവിൽ സർവീസ് മോഹവും റെയിൽവേയിലെ ജോലിയുമൊക്കെ വിട്ട് മൂന്ന് സുഹൃത്തുക്കൾ ഒത്തു ചേർന്നപ്പോൾ ‘സിസൂക്ക’യെന്ന ബ്രാൻഡ് പിറന്നു. സംരംഭക സ്വപ്നങ്ങൾ സാധ്യമാക്കാൻ മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി – സീസൺ 2’വിൽ പങ്കെടുത്ത് ടീം ‘സിസൂക്ക’ നടത്തിയത് മിന്നും പ്രകടനം. അന്താരാഷ്ട്ര ബ്രാൻഡായി മാറാൻ സാധ്യതയുണ്ടെന്ന് നിക്ഷേപക പാനൽ വിലയിരുത്തിയ സിസൂക്കയ്ക്ക് നിക്ഷേപം നേടാനായോ? വീഡിയോ കാണാം.അങ്ങനെ 2022ൽ സിസൂക്ക വിപണിയിലെത്തി. സിവിൽ സർവീസ് മെയിൻസ് പരീക്ഷയും അഭിമുഖവും പാസായ ശേഷമാണ് റിനോ പൂർണ സമയ സംരംഭകത്വത്തിലേക്ക് തിരിയുന്നത്. റെയിൽവേയിലെ ജോലി ഉപേക്ഷിച്ച് അബേലും പരസ്യമേഖലയിലെ ജോലി വിട്ട് റോയ് ജേക്കബും കൂടെചേർന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു. ചൊറിച്ചിൽ, ചുവന്നു തടിക്കൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല. എല്ലാ ഉൽപന്നങ്ങളും ഐഎസ്ഒ സർട്ടിഫൈഡ് ലാബിൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയതാണെന്ന് സ്ഥാപകരിലൊരാളായ റോയ് പറഞ്ഞു. യാത്രകൾക്കായാലും ആഘോഷ അവസരങ്ങൾക്കായാലും കളിസ്ഥലത്തായാലും ട്രെൻഡും കംഫർട്ടും സ്റ്റൈലും ഒരുമിക്കുന്ന സിസൂക്ക വസ്ത്രങ്ങളിൽ കുട്ടികൾക്ക് തിളങ്ങാം.
Source link


