NATIIONAL
ടോപ് 10ൽ സഞ്ജു, സൂര്യകുമാറിനെ നീക്കുമോ? ജയിച്ചിട്ടും ബാർസ പുറത്ത്– പ്രധാന കായികവാർത്തകൾ

ഐപിഎലിൽ തുടർച്ചയായ രണ്ടാം തവണയും ചെന്നൈ ജയിച്ച മത്സരത്തിലും ടോപ് സ്കോററായത് സഞ്ജു സാംസൺ ആണ്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ അർധസെഞ്ചറി നഷ്ടമായെങ്കിലും ഐപിഎലിലെ റൺവേട്ടക്കാരിൽ ടോപ് 10ൽ എത്തി താരം. ഇതിനിടെ, ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാറിനെ നീക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ചാംപ്യൻസ് ലീഗിൽ 2017നു ശേഷം അത്‍ലറ്റിക്കോ മഡ്രിഡ് സെമിഫൈനലിൽ കടന്നതാണ് മറ്റൊരു പ്രധാന സംഭവം. കായികലോകത്തെ അഞ്ച് പ്രധാനവാർത്തകൾ അറിയാം:∙ സൂര്യകുമാറിനെ മാറ്റാൻ ആലോചന? ∙ ‘ഇപ്പോഴും ശരീരത്തിൽ ചില്ല് കഷ്ണം തറഞ്ഞുകിടപ്പുണ്ട്’?
2009 ലഹോറിൽ ശ്രീലങ്കൻ ടീമിന്റെ ബസിന് നേരെ ഉണ്ടായ ഭീകരാക്രമണം പാക്കിസ്ഥാൻ ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ച സംഭവമായിരുന്നു. അന്നത്തെ അനുഭവത്തെക്കുറിച്ചും ആ സംഭവം ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടിനെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ശ്രീലങ്കൻ ടീം മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. Read Full Article
Source link


