test del 5 copy of del 3

നിക്ഷേപകരുടെ നേട്ടം 9 ലക്ഷം കോടി, റഷ്യൻ എണ്ണ വരുമാനം ഇരട്ടി, ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക്, എലവേറ്റിൽ തിളങ്ങി ടീം ‘സിസൂക്ക’


യുഎസ് – ഇറാൻ സമാധാന ചർച്ചകൾ വീണ്ടും നടത്തുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി വൻ നേട്ടം സ്വന്തമാക്കിയതാണ് ബിസിനസ് ലോകത്തെ ഇന്നത്തെ പ്രധാന വാർത്ത. ഹോർമുസിലെ തടസത്തെ തുടർന്ന് റഷ്യയുടെ ക്രൂഡ് ഓയിൽ വരുമാനം ഇരട്ടിയോളമായതും ഇന്ത്യയുടെ റഷ്യൻ ഇറക്കുമതി വർധിച്ചതും ബിസിനസ് ലോകത്ത് ചർച്ചയായി. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ വിദേശ വരുമാനം കുറയുമെന്നും 25 ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്നും രാജ്യാന്തര നാണയ നിധി പുറത്തുവിട്ട റിപ്പോർട്ടും ഇന്ന് വാർത്തകളിൽ ഇടം പിടിച്ചു. സംരംഭക സ്വപ്നങ്ങൾക്ക് നിറമേകാൻ മനോരമ ഓൺലൈൻ ഒരുക്കിയ മനോരമ ഓൺലൈൻ എലവേറ്റ് ഡ്രീംസ് ടു റിയാലിറ്റി സീസൺ 2ൽ പങ്കെടുത്ത ‘സിസൂക്ക’ എന്ന കേരള കിഡ്സ് വെയർ ബ്രാൻഡിനെക്കുറിച്ചുള്ള വാർത്തയും ഇന്ന് ശ്രദ്ധേയമായി. ബിസിനസ് ലോകത്ത് ചർച്ചയായ പ്രധാന ബിസിനസ് വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.ആദ്യ സമാധാന ശ്രമം പൊളിഞ്ഞതോടെ തിങ്കളാഴ്ച നഷ്ടത്തിലായ ഇന്ത്യൻ ഓഹരി വിപണി ഇന്ന് സ്വന്തമാക്കിയത് മികച്ച നേട്ടം. 1.64 ശതമാനം നേട്ടമുണ്ടാക്കിയ സെൻസെക്സ് വ്യാപാരാന്ത്യം 78,111.24ലെത്തി. നിഫ്റ്റിയാകട്ടെ 1.63 ശതമാനം ഉയർന്ന് 24,231.30ലുമെത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 449 ലക്ഷം കോടി രൂപയിൽ നിന്ന് 458 ലക്ഷം കോടി രൂപയായി ഉയർന്നു. ഇന്ന് മാത്രം നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് 9 ലക്ഷം കോടി രൂപ. വായിക്കാം. പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങൾ ഇന്ത്യയിലെ ഏകദേശം 25 ലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി) തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.വായിക്കാം.


Source link

Back to top button