test del 3
ശബരിമലയിലെ ഹെലികോപ്റ്റർ പറത്തൽ; ഗുരുതരപിഴവെന്ന് എഡിജിപി, ക്ഷേത്രത്തിന്റെ ചിത്രങ്ങളെടുത്തു?

തിരുവനന്തപുരം∙ ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിനു തൊട്ടു മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്നത് ഗുരുതര പിഴവെന്ന് എഡിജിപി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. കാലാവസ്ഥാ പ്രശ്‌നം മൂലമാണ് താഴ്ന്നു പറന്നതെന്ന വിശദീകരണം തൃപ്തികരമല്ലെന്നും അപകടകരമായ നടപടി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്തു സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. കേരള പൊലീസ് ആക്ട് 118 പ്രകാരം 10,000 രൂപ പിഴയും 3 വര്‍ഷം തടവും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു പമ്പ പൊലീസ് ചുമത്തിയത്. കൊടിമരവും കെട്ടിടങ്ങളുമുള്ള ഭാഗത്ത് അപകടകരമായാണ് ഹെലികോപ്റ്റര്‍ പറന്നതെന്നാണു വിലയിരുത്തല്‍. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ കാര്യം ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായതിനെ തുടര്‍ന്ന് ദിശ തെറ്റിയതിനാലാണു താഴ്ന്നു പറന്നതെന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചി ഓഫിസ് വിശദീകരിച്ചത്.
Source link


