test del 4 copy of del 3

കിഴക്കമ്പലത്ത് ബൈക്ക് തീപിടിത്തം: ചൂട് അല്ല കാരണമെന്ന് എംവിഡി – വിഡിയോ –


കൊച്ചി ∙ കിഴക്കമ്പലം പഴങ്ങനാട് ആശുപത്രി പാർക്കിങ്ങിൽ ബൈക്കിനു തീ പിടിച്ചത് ചൂടുമൂലമാണെന്ന പ്രചരണം തള്ളി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ബൈക്ക് അവിടേക്ക് വരുമ്പോള്‍ തന്നെ തീയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും ഉടമസ്ഥൻ തന്നെയാണ് ആളുകളെ അറിയിച്ച് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങിയതെന്നും എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് പറഞ്ഞു. കനത്ത ചൂടു മൂലം ബൈക്കിന്റെ സീറ്റിന് തീ പിടിച്ചെന്നും അത് പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് പടർന്നെന്നും വാർത്തകൾ പരന്നിരുന്നു. ചൂടുമൂലം ബൈക്ക് കത്തുന്നു എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൂടുമൂലം ബൈക്കിന്റെ സീറ്റ് കത്തി എന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ തങ്ങൾ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇക്കാര്യം ശരിയല്ലെന്ന് ബിജു ഐസക് വ്യക്തമാക്കി. ബൈക്ക് ഉടമയോടും സംസാരിച്ചിരുന്നു. ബൈക്കിൽ അവിടേക്ക് വരുമ്പോള്‍ തന്നെ തീയുടെ സാന്നിധ്യം അദ്ദേഹത്തിനു മനസിലായിരുന്നു. ലീക്ക് അടക്കമുള്ള കാര്യങ്ങൾ കൊണ്ട് തീ പിടിക്കാൻ സാധ്യതയുണ്ടെങ്കിലും വിശദമായ പരിശോധനയിലൂടെയേ തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.


Source link

Back to top button