test del 5 copy of del 3
അക്കൗണ്ടിലുള്ള പണം മുഴുവൻ തിരികെ കൊടുക്കണം, പേയ്ടിഎം ബാങ്കിങ് ലൈസൻസ് റദ്ദാക്കി ആർബിഐ, യുപിഐ ഇടപാടുകളെ ബാധിക്കുമോ?

ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഇതോടെ പേയ്ടിഎമ്മിന് ഇനി ബാങ്കിങ് പ്രവർത്തനങ്ങളൊന്നും നടത്താനാവില്ല. എന്നാൽ യുപിഐ അടക്കമുള്ള മറ്റു സേവനങ്ങൾക്ക് തടസ്സമില്ല.പേയ്ടിഎം ബാങ്ക് അക്കൗണ്ടിലുള്ള പണം പിൻവലിക്കുന്നതിനോ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. എന്നാൽ ബാലൻസ് തീർന്നാൽ പിന്നീട് ഇടപാട് സാധ്യമാകുമായിരുന്നില്ല. ബാങ്കിങ് ലൈസൻസ് റദ്ദാകുന്ന സാഹചര്യത്തിൽ അക്കൗണ്ടുകളിലുള്ള പണം പൂർണമായും ഉടമകൾക്ക് തിരികെ നൽകേണ്ടി വരും.ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി ഓഡിറ്റ് കമ്പനിയെ നിയമിക്കാനും നിർദേശമുണ്ടായിരുന്നു. തുടർന്നുള്ള പരിശോധനയിലും വീഴ്ചകൾ കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെയും താൽപര്യത്തിനു വിരുദ്ധമായ രീതിയിലായിരുന്നു ബാങ്കിന്റെ പ്രവർത്തനമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.
Source link


