LATEST
കായംകുളത്ത് 15കാരിയെ പാമ്പ് കടിച്ചു; കടിയേറ്റത് ഇന്നലെ രാത്രി

ആലപ്പുഴ: കായംകുളത്ത് എരുവയിൽ 15കാരിയെ പാമ്പ് കടിച്ചു. ഇന്നലെ രാത്രിയാണ് പാമ്പ് കടിയേറ്റത്. ഉടൻതന്നെ കുട്ടിയെ കായംകുളം ആശുപത്രിയിൽ എത്തിച്ചു. അഞ്ച് ഡോസ് ആന്റിവെനം നൽകി. നിലവിൽ നൂറനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചിരുന്നു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനോട് ചേർന്നുള്ള ടോയ്‌ലറ്റിന് മുന്നിൽ വച്ചാണ് ഇന്ദിരയ്‌ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
Source link


