test del 3

പക്ഷിക്കൂട്ടിൽ മൂർഖന് സുഖവാസം; അകത്താക്കിയത് 7 ലൗ ബേഡ്സിനെ


കരിവെള്ളൂർ ∙ കൂട്ടിലെ പക്ഷികൾ കുറഞ്ഞു വരുന്നതു ശ്രദ്ധിച്ചിരുന്നെങ്കിലും അതിനുപിന്നിൽ ഇങ്ങനെയൊരു വില്ലനുണ്ടാകുമെന്ന് വീട്ടുകാർ കരുതിയിരുന്നില്ല. ഇന്നലെയാണ് 7 പക്ഷികളെ അകത്താക്കിയ ആ വില്ലനെ വീട്ടുകാർ കണ്ടെത്തിയത്; ഒരു മൂർഖൻ. കൂട് തുറക്കുന്ന ശബ്ദം കേട്ടതോടെ കൂട്ടിനകത്തെ മൺചട്ടിയിലേക്കുക്കു പാമ്പ് കയറി. കാഞ്ഞങ്ങാട് വനംവകുപ്പ് അധികൃതരെ അറിയിക്കുകയും സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി പക്ഷികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും കൂടിനകത്ത് സ്ഥാപിച്ച ചട്ടികളിൽ അവ ഉണ്ടാകുമെന്നായിരുന്നു വീട്ടുകാരുടെ ധാരണ. ഇന്നലെ പാമ്പിനെ കണ്ടതിനാൽ 2 പക്ഷികളെ രക്ഷിക്കാനായി.


Source link

Back to top button