test del 3
ചാലക്കുടിപ്പാലം തുറന്നു; തൃശൂർ പൂരത്തിന് ശേഷം വീണ്ടും അടയ്ക്കും

ചാലക്കുടി ∙ പ്രാഥമിക അറ്റകുറ്റ പണികൾക്കും ബല പരിശോധനകൾക്കുമായി അടച്ച പാലം തുറന്നതോടെ മേഖലയിൽ ദിവസങ്ങളായി തുടർന്ന ഗതാഗതക്കുരുക്കിന് അയവായി. പാലത്തിനു മറ്റു ബലക്ഷയങ്ങളൊന്നുമില്ലെന്നു കണ്ടെത്തിയെങ്കിലും ബെയറിങ്ങുകൾ മാറ്റി സ്ഥാപിക്കണം. ഇതിനായി തൃശൂർ പൂരത്തിനു ശേഷം വീണ്ടും പാലം അടച്ചിടും. ഇതിനു കലക്ടറുടെ അനുമതി ലഭിക്കണം. അതിനു മുൻപ് പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവ യോഗം ചേർന്നു ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.പാലം അടച്ചതോടെ 6 ദിവസം എറണാകുളം ഭാഗത്തേക്കു പോകുന്ന പാലത്തിലൂടെയായിരുന്നു ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തി വിട്ടിരുന്നത്. പരിശോധനകൾക്കായി ചാലക്കുടിപ്പാലത്തിന്റെ സ്പാനുകൾ യോജിപ്പിച്ച ഭാഗങ്ങളിലെ ടാറിങ് മുറിച്ചു നീക്കിയിരുന്നു. വൃത്താകൃതിയിൽ പല ഭാഗത്തായി ദ്വാരം ഇടുകയും ചെയ്തിരുന്നു. ഇവയെല്ലാം പൂർവ സ്ഥിതിയിലാക്കിയ ശേഷമാണ് പാലം വാഹനങ്ങൾക്കായി തുറന്നു നൽകിയത്.
Source link


