test del 3
തൃശൂർ പൂരം വിളംബരച്ചടങ്ങുകൾ ആരംഭിച്ചു; പൂരവാതിൽ തുറക്കുന്നു

തൃശൂർ ∙ തൃശൂർ പൂരം വിളംബരച്ചടങ്ങുകൾ ആരംഭിച്ചു. കുറ്റൂർ നെയ്തലക്കാവ് ഭഗവതി പൂരത്തിന്റെ തലേ ദിവസം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്നു തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് ചടങ്ങ്. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. മഠത്തിൽ വരവ് പഞ്ചവാദ്യം നാളെ രാവിലെ 11.30നും ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് 2.30നും കുടമാറ്റം വൈകിട്ട് അഞ്ചിനും നടക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ഇന്നലത്തെ സാംപിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കി. ഇതോടൊപ്പം കുടമാറ്റത്തിന്റെ സമയവും പരിമിതിപ്പെടുത്തിയിട്ടുണ്ട്. മേളം, മേളക്കാരുടെ എണ്ണം, ആനകളുടെ എണ്ണം എന്നിവയിൽ മാറ്റമില്ല.
Source link


