test del 4 copy of del 3
അമിതഭാരം കയറ്റി ലോറികൾ: 3 മാസത്തിനിടെ 3 കോടിയിലേറെ പിഴ ചുമത്തിയതായി സർക്കാർ

കൊച്ചി ∙ ദേശീയ പാതകളിൽ അമിതഭാരം കയറ്റി ലോറികൾ ഓടിച്ചതിന് 3 മാസത്തിനിടെ മൂന്നു കോടിയിലേറെ രൂപ പിഴ ചുമത്തിയതായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിവിധ വകുപ്പുകൾ 1165 കേസുകൾ റജിസ്റ്റർ ചെയ്തു. അമിതഭാരം കയറ്റിയ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള എസ് ഒപി തയാറാക്കിയതിനെ തുടർന്നുള്ള നടപടികളുടെ റിപ്പോർട്ട് ആണ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സമർപ്പിച്ചത്.’വെയ് ഇൻ മോഷൻ” സാങ്കേതിക ഉപയോഗിച്ച് അമിതഭാരം സംശയിക്കുന്ന വാഹനങ്ങൾ കണ്ടെത്തി സ്റ്റാറ്റിക് വെയ് ബ്രിജുകളിൽ എത്തിച്ചു തൂക്കം പരിശോധിക്കും. നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്. തടി കടത്തുന്ന വാഹനങ്ങളിൽ ഭാരപരിശോധന ഉറപ്പാക്കാൻ വനം വകുപ്പിനും, ഖനന മേഖലകളിൽ വെയ് ബ്രിജുകൾ സ്ഥാപിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും നിർദേശം നൽകി. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങി ജില്ലകളിൽ നിന്നു പരിശോധനയിൽ 77 വാഹനങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
Source link


