test del 5 copy of del 3
അടച്ചുറപ്പുള്ള വീടില്ല; കാട്ടാനകളെ ഭയന്ന് പാലത്തിനു താഴെ അഭയം തേടി വയോധികൻ

ചെറുപുഴ ∙ അടച്ചുറപ്പുള്ള വീടില്ല. കാട്ടാനകളെ ഭയന്ന് ആറാട്ടുകടവ് നഗറിലെ കാണിക്കാരൻ കുഞ്ഞിരാമൻ താമസം പാലത്തിനടിയിലേക്കു മാറ്റി. ചെറുപുഴ പഞ്ചായത്തിലെ 5-ാം വാർഡിൽപെട്ട ആറാട്ടുകടവ് നഗറിൽ താമസിക്കുന്ന കാണിക്കാരൻ കുഞ്ഞിരാമൻ (90) ആണു കാട്ടാനകളെ ഭയന്നു താമസം പാലത്തിനടിയിലേക്കു മാറ്റിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പയ്യന്നൂർ-പുളിങ്ങോം-ബാഗമണ്ഡലം അന്തർസംസ്ഥാന പാതയുടെ ഭാഗമായി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു നിർമിച്ച പാലത്തിനടിയിലാണു കുഞ്ഞിരാമന്റെ താമസം. പുഴത്തീരത്ത് നിന്നു ഓടകൾ വെട്ടി കൊട്ടയും മുറവും ഉണ്ടാക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതെല്ലാം പാലത്തിനടിയിലാണ്.കാട്ടാനകൾ പ്രദേശത്ത് വ്യാപകനാശം വരുത്താറുണ്ട്. ഇതിനു മുൻപ് കുഞ്ഞിരാമൻ കാട്ടാനയുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളുടെ ദുരിതം കണ്ടറിഞ്ഞു സിപിഐ നേതാക്കൾ നടത്തിയ ഇടപ്പെടലിനെ തുടർന്നു റവന്യുമന്ത്രി കെ.രാജനാണു നാലര വർഷം മുൻപ് ആറാട്ടുകടവ് നഗറിലെ 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്.
Source link


