test del 5 copy of del 3
ശബരിഗിരി ജലവൈദ്യുത പദ്ധതി: ജലനിരപ്പ് 34%; അവശേഷിക്കുന്നത് ഒന്നരമാസം കൂടി വൈദ്യുതോൽപാദനം നടത്താനുള്ള വെള്ളം മാത്രം

സീതത്തോട് ∙ അതിശക്തമായ ചൂടിൽ കിഴക്കൻമേഖല ചുട്ടു പൊള്ളുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് വീണ്ടും താഴ്ന്ന് 34%ൽ എത്തി. ഒന്നരമാസം കൂടി വൈദ്യുതോൽപാദനം നടത്താനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. 981.456 മീറ്റർ ശേഷിയുള്ള കക്കി–ആനത്തോട് അണക്കെട്ടിൽ 957.34 മീറ്ററും 986.33 മീറ്റർ ശേഷിയുള്ള പമ്പയിൽ 963.3 മീറ്ററുമാണ് ജലനിരപ്പ്. കഴിഞ്ഞവർഷം ഈ ദിവസം സംഭരണികളിൽ 44% വെള്ളം ഉണ്ടായിരുന്നു.കക്കാട് പദ്ധതിയിലെ രണ്ട് ജനറേറ്ററുകളും പൂർണ ലോഡിലാണ് ഓടുന്നത്. കക്കാട്ടാറ്റിലെ ജലനിരപ്പിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പെരുനാട് പദ്ധതിയും സ്വകാര്യ പദ്ധതികളായ അള്ളുങ്കൽ ഇഡിസിഎല്ലും കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയും പൂർണതോതിലാണ് പ്രവർത്തിക്കുന്നത്.
Source link


