test del 3
‘സ്ഥാനാർഥികൾ ബ്രേക്കിലാണ്’; ആര്യാടൻ ഷൗക്കത്ത് സിനിമയ്ക്കു തിരക്കഥയെഴുതുന്ന തിരക്കിലാണെങ്കിൽ കുറുക്കോളി മൊയ്തീൻ കാലുവേദനയ്ക്കുള്ള ചികിത്സയിലാണ്

മലപ്പുറം∙ വോട്ടെടുപ്പ് കഴിഞ്ഞു വോട്ടെണ്ണൽ വരെയുള്ള സമയം വിശ്രമകാലമാണ് സ്ഥാനാർഥികൾക്ക്. ചിലർ യാത്രപോകുന്നു. ചിലർ കുടുംബത്തോടൊപ്പം അവധിക്കാലം നാട്ടിൽത്തന്നെ ആഘോഷിക്കുന്നു. മറ്റു ചിലർ മനസ്സിൽ നേരത്തേ വിചാരിച്ചിരുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്ന തിരക്കിലുമാണ്. നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് സിനിമയ്ക്കു തിരക്കഥയെഴുതുന്ന തിരക്കിലാണിപ്പോൾ. നീലഗിരിയിലെ ബിദിർക്കാടുള്ള തേയിലത്തോട്ടത്തിലെ വീട്ടിലിരുന്നാണ് തിരക്കഥയെഴുത്ത്. ഇന്നു നിലമ്പൂരിലേക്കു മടങ്ങിയെത്തും. ഇതിനു മുൻപ് രണ്ടു ദിവസം കുടുംബസമേതം ഊട്ടിയിലായിരുന്നു. ഇതേ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു.ഷറഫലി നാട്ടിൽതന്നെയുണ്ട്. തിരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ കാലുവേദനയ്ക്കുള്ള ചികിത്സയിലാണ് ഇപ്പോൾ.
Source link


