സ്ത്രീകളിലെ ഈസ്ട്രജൻ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ വഴികൾ

സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ ഈസ്ട്രജന് ഹോര്‍മോണിന്റെ പങ്ക് വളരെ വലുതാണ്. ഈ ഹോര്‍മോണിന്റെ അളവ് സ്വാഭാവികമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഫലപ്രദമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് താഴെ വിവരിക്കുന്നു.
സാധാരണയായി ആര്ത്തവവിരാമത്തോടനുബന്ധിച്ചാണ് സ്ത്രീകളില്‍ ഈസ്ട്രജന് കുറയാറുള്ളതെങ്കിലും, ഇന്നത്തെ കാലത്ത് യുവതികളിലും ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. മുടി കൊഴിച്ചില്‍, പ്രത്യേകിച്ച് തലയുടെ മുന്‍ഭാഗത്തെ മുടി നേര്‍ത്തു വരിക എന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്. ഹോര്‍മോണ്‍ ചികിത്സകള്‍ക്ക് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍, ജീവിതശൈലിയിലൂടെ ഈസ്ട്രജന് നില ക്രമപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം. കൃത്യമായ വ്യായാമക്കുറവും പാരമ്പര്യമായി കണ്ടുവരുന്ന പ്രമേഹസാധ്യതയും ഇന്‍സുലിന്‍ പ്രതിരോധത്തിന് (Insulin resistance) കാരണമാകാറുണ്ട്. ഇത് ശരീരത്തില്‍ പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്റെ അളവ് ഉയര്‍ത്തുകയും ഈസ്ട്രജന്റെ സന്തുലിതാവസ്ഥ തകര്‍ക്കുകയും ചെയ്യുന്നു.
റെഗുലറായി വ്യായാമം ചെയ്യുക: ദിവസേനയുള്ള ശാരീരിക അധ്വാനം അനിവാര്യമാണ്. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഏറോബിക്സ്, ഓട്ടം, നൃത്തം തുടങ്ങിയവ ശീലിക്കുക. കൂടാതെ, ഭാരമുയര്‍ത്തിയുള്ള വ്യായാമങ്ങളും (Weight training) ചെയ്യുന്നത് ഇന്‍സുലിന്‍ ബാലന്‍സ് ചെയ്യാനും ഈസ്ട്രജന് അളവ് ഉയര്‍ത്താനും സഹായിക്കും. ജിമ്മില്‍ പോയി ചെയ്യാവുന്ന വ്യായാമങ്ങള്‍ക്ക് പുറമെ യോഗ പോലുള്ളവയും നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാം.
ഭക്ഷണക്രമം: ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം ശരീരത്തിന് ഏറെ ഗുണം ചെയ്യും. വൈകുന്നേരം നാല് മണിയോടെ ഭക്ഷണം അവസാനിപ്പിച്ച് പിറ്റേദിവസം രാവിലെ എട്ട് മണിയോടെ മാത്രം അടുത്ത ഭക്ഷണം കഴിക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്. മധുരപലഹാരങ്ങളും കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കി, തവിടുള്ള അരിയും ഗോതമ്പും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
വൈറ്റമിന്‍ ഇ: ഈസ്ട്രജന് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഇ ഗുളികകള്‍ക്ക് പകരം, സൂര്യകാന്തി വിത്തുകള്‍, അവോക്കാഡോ, നിലക്കടല, ക്യാപ്സിക്കം, ചീര എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ചേര്‍ക്കുക.
അവോക്കാഡോ: ബോറോണ്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഈസ്ട്രജന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ആര്‍ത്തവസമയത്തുണ്ടാകുന്ന എല്ലുകളുടെ ബലക്ഷയം തടയാനും ഇത് സഹായിക്കും. ആപ്പിള്‍, മുന്തിരി, വാള്‍നട്സ്, ഏത്തപ്പഴം, നിലക്കടല, ബദാം, കോഫി എന്നിവയില്‍ ബോറോണ്‍ ലഭ്യമാണ്. ശ്രദ്ധിക്കുക, കോഫി മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക.
ടെന്‍ഷന്‍ കുറയ്ക്കുക: അമിതമായ മാനസിക സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കൂട്ടുകയും അതുവഴി ഈസ്ട്രജന്റെ അളവ് കുറയ്ക്കുകയും ചെയ്യും. അതിനാല്‍ ടെന്‍ഷന്‍ ഒഴിവാക്കി കൃത്യമായി ഉറങ്ങുന്നത് ഹോര്‍മോണ്‍ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ഫൈറ്റോഈസ്ട്രജന്: ഫൈറ്റോഈസ്ട്രജന് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈസ്ട്രജന് നില ഉയര്‍ത്താന്‍ സഹായിക്കും. ചിയ സീഡ്സ്, സോയാബീന്‍ ഉത്പന്നങ്ങള്‍, എള്ള് എന്നിവ ഇതില്‍ പ്രധാനമാണ്. കറുത്തതോ വെളുത്തതോ ആയ എള്ളില്‍ കാല്‍സ്യവും ലിഗ്നിനും അടങ്ങിയിരിക്കുന്നതിനാല്‍ പേശികളുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. കൂടാതെ കടല, വെളുത്തുള്ളി എന്നിവയും നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും.




