ആയുർവേദ കോളേജിൽ വൃക്കയിലെ കല്ല്, വെരിക്കോസ് വ്രണങ്ങൾ എന്നിവയ്ക്ക് സൗജന്യ ചികിത്സ

സർക്കാർ ആയുർവേദ കോളേജ്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലെ ശല്യതന്ത്ര വിഭാഗത്തിൽ, ഗവേഷണത്തിന്റെ ഭാഗമായി വിവിധ രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യം സൗജന്യമായി ഒരുക്കിയിരിക്കുന്നു. ഞായറാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മൂന്നാം നമ്പർ ഒ.പി. വഴിയാണ് രോഗികൾക്ക് സേവനം ലഭ്യമാകുന്നത്.
കൈത്തണ്ടയിലും തള്ളവിരലിലും അനുഭവപ്പെടുന്ന അതിശക്തമായ വേദനയ്ക്ക് കാരണമാകുന്ന ‘ഡികുർവൻസ്’ (De Quervain’s) രോഗത്തിന് ഇവിടെ സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. ഈ സേവനം ആവശ്യമുള്ളവർ 9980399139 എന്ന ഫോൺ നമ്പറിൽ വിളിച്ചു മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്.
വൃക്കയിൽ കല്ല് (കിഡ്നി സ്റ്റോൺ) ബാധിച്ചവർക്കും, വെരിക്കോസ് വെയിൻ മൂലം കാലിലുണ്ടാകുന്ന വ്രണങ്ങൾക്കും ഇവിടെ പ്രത്യേക ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വൃക്കയിലെ കല്ല് സംബന്ധമായ രോഗാവസ്ഥകൾക്ക് 9567637839 എന്ന നമ്പറിലും, വെരിക്കോസ് വെയിൻ വ്രണങ്ങൾക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി 7736133756 എന്ന നമ്പറിലും രോഗികൾക്ക് ബന്ധപ്പെടാവുന്നതാണ്.




