AUTO

ടാറ്റ മോട്ടോഴ്സിന്റെ കുതിപ്പും മാരുതി സുസുക്കിയുടെ ആധിപത്യവും: വിപണിയിലെ മുൻനിര 5 കാറുകൾ ഇവയാണ്

ഒക്ടോബർ മാസത്തെ പാസഞ്ചർ വാഹന വിപണിയിൽ മികച്ച നേട്ടവുമായി ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞ മാസം 73,002 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. മഹീന്ദ്രയെയും ഹ്യുണ്ടെയ് മോട്ടോഴ്സിനെയും പിന്തള്ളിയാണ് ടാറ്റ ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ 2,11,444 യൂണിറ്റുകളുടെ വിൽപനയുമായി മാരുതി സുസുക്കി ആധിപത്യം തുടരുന്നു. നവരാത്രി, ദസറ ആഘോഷങ്ങൾ വിപണിക്ക് വലിയ ഉണർവേകി. കിയ അഞ്ചാം സ്ഥാനത്തും ടൊയോട്ട ആറാം സ്ഥാനത്തും നിൽക്കുമ്പോൾ, സ്കോഡയും ഫോക്സ്‌വാഗണും ഏഴാമതും ജെഎസ്ഡബ്യു എംജി മോട്ടോർ ഇന്ത്യ എട്ടാമതും ഇടംപിടിച്ചു. ഹോണ്ട, റെനോ, നിസ്സാൻ എന്നീ കമ്പനികളാണ് തൊട്ടുപിന്നിലുള്ളത്.

1. മാരുതി സുസുക്കി

ഒക്ടോബറിൽ 2,12,384 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് കാർ വിപണിയിൽ മാരുതി സുസുക്കി ഒന്നാമത് തന്നെ. കഴിഞ്ഞ വർഷം ഇതേ സമയം 1,68,744 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റത്. മിനി, കോംപാക്റ്റ്, മിഡ് സൈസ് കാറുകളുടെ വിൽപനയിൽ 18.4 ശതമാനത്തിന്റെ വർധനവുണ്ടായി. യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപന 26.1 ശതമാനമായി ഉയർന്നു. 49,872 യൂണിറ്റുകൾ കയറ്റുമതി ചെയ്തത് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രതിമാസ കണക്കാണ്.

2. ടാറ്റ മോട്ടോഴ്സ്

3. മഹീന്ദ്ര

73,338 യൂണിറ്റുകളുമായി മഹീന്ദ്ര മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. എസ്‌യുവി വിഭാഗത്തിൽ 2.4 ശതമാനം വളർച്ച രേഖപ്പെടുത്താനും കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 71,624 യൂണിറ്റുകളായിരുന്നു വിൽപനയെങ്കിൽ, ഈ ഒക്ടോബർ മാസം മഹീന്ദ്രയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിൽപനയാണ് രേഖപ്പെടുത്തിയത്.

Sports ⏭️

Back to top button