NEWS

വീരമണിയുടെ വീട് കുട്ടികളുടെ ശ്മശാനം: ഡ്രൈവറുടെ മൊഴിയിൽ പൊലീസ് പരിശോധന

ചെന്നൈ: ഗ്രാനൈറ്റ് ബിസിനസുകാരനും പോക്സോ കേസിൽ പ്രതിയുമായ ആർ. വീരമണിയുടെ വസതിയുടെ പരിസരത്ത് കുട്ടികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവർ രംഗത്ത്. എന്നാൽ സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും നിർണായകമായ തെളിവുകളൊന്നും ലഭിച്ചില്ല. വീരമണിയിലേക്ക് ഇരകളായ കുട്ടികളെ എത്തിച്ചുനൽകിയിരുന്നത് ഈ ഡ്രൈവർ തന്നെയായിരുന്നു.

വീരമണിയുടെ വീട് പീഡനത്തിനിരയായ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരുന്നുവെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടയിൽ, വീരമണിക്കെതിരെയുള്ള കുറ്റപത്രത്തിൽ പേരുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ തസ്തികയിൽ നിന്നും മാറ്റി നിർത്തി. കേസ് അട്ടിമറിക്കാൻ പ്രതിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നാരോപിച്ചാണ് ഈ നടപടി. ചെന്നൈ പോക്സോ കോടതിയിൽ പ്രത്യേക അന്വേഷണ സംഘം 720 പേജുകൾ നീളുന്ന കുറ്റപത്രം സമർപ്പിച്ചു.

Fashion ⏭️

Back to top button