NEWS

കാനഡയിൽ രണ്ട് ഇന്ത്യൻ യുവാക്കൾ വെടിയേറ്റ് മരിച്ചു; തൊട്ടുപിന്നാലെ കാർ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള സറേ നഗരത്തിൽ രണ്ട് ഇന്ത്യൻ വംശജരെ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമാണ് (ഐഎച്ച്ഐടി) ദാരുണമായ ഈ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മരിച്ചവരെ ഗഗൻപ്രീത് രേഹൽ അഥവാ ഗാരി (23), സമീപപ്രദേശമായ ഡെൽറ്റയിൽ താമസിച്ചിരുന്ന സുഖ്ജീത് കൗർ (24) എന്നിങ്ങനെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. ആയുധങ്ങൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ നേരത്തെ തന്നെ ഗഗൻപ്രീത് രേഹലിനെതിരെ പൊലീസ് നടപടികൾ ഉണ്ടായിട്ടുണ്ടെന്ന് ഐഎച്ച്ഐടി വെളിപ്പെടുത്തുന്നു. എന്നാൽ, കൊല്ലപ്പെട്ട സുഖ്ജീത് കൗറിന് കാനഡയിൽ വളരെ ചുരുക്കം സുഹൃത്തുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.

Fashion ⏭️

Back to top button