NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണി; കുറ്റപത്രം ഉടൻ സമർപ്പിക്കും

തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസുകളിൽ ഉടൻ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിയമവിദഗ്ധരുടെ ഉപദേശം തേടിക്കഴിഞ്ഞു. വിവാഹവാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന കേസിലാണ് ആദ്യ കുറ്റപത്രം തയാറാക്കുന്നത്. പത്തനംതിട്ട സ്വദേശിനിയായ മറ്റൊരു യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പീഡിപ്പിച്ചു എന്ന പരാതിയിലാണ് രണ്ടാമത്തെ കുറ്റപത്രം.

ഈ കേസുകളിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകനും രാഹുലിന്റെ സുഹൃത്തുമായ ഫെനി നൈനാനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്പിയായി പ്രവർത്തിച്ചിരുന്ന പൂങ്കുഴലി, കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകുന്നതിന് തൊട്ടുമുമ്പ് തന്നെ കുറ്റപത്രത്തിന്റെ കരട് തയാറാക്കി നിയമോപദേശത്തിനായി അയച്ചിരുന്നു. ഈ നിയമോപദേശം ലഭ്യമാകുന്ന മുറയ്ക്ക് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ആകെ മൂന്ന് ബലാത്സംഗ കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ ഒരു കേസിൽ നേരത്തേ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Fashion ⏭️

Back to top button