അനിരുദ്ധ് – കാവ്യ മാരൻ വിവാഹ സൽക്കാരം: മുഖ്യമന്ത്രിയും വി.ഡി. സതീശനും പങ്കെടുത്തു

ചെന്നൈ ∙ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തി. മകൾ ഉണ്ണിമായയോടൊപ്പമാണ് അദ്ദേഹം ചടങ്ങിൽ സാന്നിധ്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കറും ഇവർക്കൊപ്പം ചടങ്ങിൽ സന്നിഹിതനായിരുന്നു. വിവാഹ വിരുന്നിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളും ചിത്രങ്ങളും വി.ഡി. സതീശൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
ചടങ്ങിലെ പ്രധാന ആകർഷണം സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും ഒരുമിച്ച് എത്തിയതായിരുന്നു. ഇരുവരും ചേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്തു. കറുത്ത സ്യൂട്ടും വെള്ള ഷർട്ടും ധരിച്ചെത്തിയ രജനികാന്ത് തികച്ചും സ്റ്റൈലിഷ് ആയിരുന്നു. അദ്ദേഹത്തിനൊപ്പം പത്നി ലത രജനികാന്തും ഉണ്ടായിരുന്നു. അനിരുദ്ധിന്റെ അമ്മാവൻ കൂടിയായ രജനികാന്ത്, ദമ്പതികൾക്കൊപ്പമുള്ള ചിത്രങ്ങളിലും പങ്കുചേർന്നു.




