SPORTS

ബാബർ അസമിനെ വിദേശത്ത് പരിശീലനത്തിനയക്കണം, പാകിസ്ഥാനിലെ പ്രകടനം പോര: മുഹമ്മദ് യൂസഫ്

ലാഹോർ: ബാറ്റിങ്ങിലെ സാങ്കേതികമായ പോരായ്മകൾ പരിഹരിക്കുന്നതിനായി പാക്കിസ്ഥാൻ നായകൻ ബാബർ അസമിനെ വിദേശ രാജ്യങ്ങളിൽ പ്രത്യേക പരിശീലനത്തിന് അയക്കണമെന്ന് മുൻ നായകൻ മുഹമ്മദ് യൂസഫ് നിർദേശിച്ചു. ദക്ഷിണാഫ്രിക്കയിലോ ഓസ്ട്രേലിയയിലോ വെച്ച് ബാബർ തന്റെ കളി മെച്ചപ്പെടുത്തണമെന്നാണ് യൂസഫിന്റെ ആവശ്യം.

‘പാക്കിസ്ഥാനിലെ പിച്ചുകളിൽ മാത്രം തുടരുന്നത് ബാബറിന്റെ ബാറ്റിങ്ങിലെ പിഴവുകൾ തിരുത്താൻ പര്യാപ്തമല്ല. വെല്ലുവിളികൾ നിറഞ്ഞ വിദേശ പിച്ചുകളിൽ കളിച്ചു ശീലിക്കുക തന്നെ വേണം. അത്തരം സാഹചര്യങ്ങളിൽ പരിശീലനം നേടുന്നത് താരത്തിന്റെ മനോവീര്യം വർധിപ്പിക്കാൻ സഹായിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ പശ്ചാത്തലത്തിൽ, ബാബർ അസമിന്റെ ഫോം പാക് ടീമിനെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്’– യൂസഫ് വ്യക്തമാക്കി.

Auto ⏭️

Back to top button