LATEST NEWS
ഇന്ത്യയുടെ പ്രഹരശേഷി അറിഞ്ഞ നൂർ ഖാൻ എയർബേസിൽ പാക്കിസ്ഥാന്റെ ‘ഡബിൾ ഗെയിം’; വിവാദം ഇങ്ങനെ

പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ എയർബേസ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുന്നത് വെറുമൊരു സൈനിക താവളം എന്ന നിലയിലല്ല, മറിച്ച് രാജ്യാന്തര രാഷ്ട്രീയത്തിൽ പാക്കിസ്ഥാൻ നടത്തുന്ന അപകടകരമായ കളികളുടെ കേന്ദ്രം എന്ന നിലയിലാണ്.2026 ഫെബ്രുവരി 28ന് ആരംഭിച്ച് ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തലിൽ എത്തിയ ഇറാൻ, അമേരിക്ക യുദ്ധത്തിൽ,പാക്കിസ്ഥാൻ സ്വയം അവതരിപ്പിച്ചത് ഒരു ‘മധ്യസ്ഥൻ’ ആയിട്ടായിരുന്നു. എന്നാൽ ഈ മുഖംമൂടി അഴിച്ചുവെക്കുന്നതായിരുന്നു അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ. ഇറാന്റെ പക്കലുള്ള നിരീക്ഷണ,ചാര വിമാനമായ RC-130 ഉൾപ്പെടെയുള്ളവ നൂർ ഖാനിലെ സൈനിക ഹാങറുകളിൽ പാർക്ക് ചെയ്തിരുന്നതായി ഉപഗ്രഹ ചിത്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Source link


