NEWS
അൽപം ധൈര്യം കാണിക്കൂ…അമിത് ഷാ വിളിച്ചതുകൊണ്ടാണോ ഡൽഹിയിലേക്ക് ഓടുന്നത്?: യൂസഫ് പഠാനെതിരെ മഹുവ മൊയ്ത്ര

ഡൽഹി∙ യൂസഫ് പഠാനെതിരെ അതിരൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര രംഗത്ത്. തൃണമൂലിന്റെ വിമത എംപി യൂസഫ് പഠാൻ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻ എംപിയും തൃണമൂൽ നേതാവുമായ മഹുവ മൊയ്ത്രയുടെ വിമർശനം. ലോക്‌സഭയിലെ 28 ടിഎംസി എംപിമാരിൽ 20 പേർ പാർട്ടി നേതൃത്വവുമായി പിണങ്ങി എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. ലോക്‌സഭയിൽ തങ്ങളെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്ന ആവശ്യം കാണിച്ച് ഇവർ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
Source link


