NEWS

മാസപ്പടി കേസ്: കുറ്റപത്രത്തിലെ രേഖകൾ ഇ.ഡിക്ക് കൈമാറാൻ ഉത്തരവ്  

കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന് വീണ്ടും തിരിച്ചടി. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ കൊച്ചിയിലെ,പ്രത്യേക (പി.എം.എൽ.എ )കോടതി ഉത്തരവിട്ടു. ഇ.ഡി. സമർപ്പിച്ച അപേക്ഷയിലാണ് നിർദ്ദേശം.

സി.എം.ആർ.എല്ലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസും തമ്മിൽ കളളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. രേഖകളുടെ പകർപ്പ് ലഭിക്കുന്നതോടെ ചോദ്യം ചെയ്യലടക്കം തുടർ നടപടികൾ വേഗത്തിലാകും.

വീണയുടെ മൊഴിയും അക്കൗണ്ട് വിവരങ്ങളും സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും ഉൾപ്പെടെ കുറ്റപത്രത്തോടൊപ്പം എസ്.എഫ്.ഐ.ഒ സമർപ്പിച്ച മുഴുവൻ രേഖകളും നൽകണമെന്നാണ് നിർദ്ദേശം. പൊതുമേഖലാ പങ്കാളിത്തമുള്ള സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന്റെ പേരിലും വായ്പയായും എക്‌സാലോജിക്കിന് 2.78 കോടി രൂപ കൈമാറിയതിലെ സാമ്പത്തിക വഞ്ചനയാണ് എസ്.എഫ്.ഐ.ഒ അന്വേഷിച്ചത്. തുടർന്ന് 54 വാല്യങ്ങളായി സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ 134 സെറ്റ് രേഖകളാണ് ഇ.ഡിക്ക് ലഭിക്കുക. അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയ സാഹചര്യത്തിലാണ് രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി പി.എംഎൽ.എ കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ ആവശ്യത്തെ എസ്.എഫ്.ഐ.ഒ എതിർത്തില്ല. സി.എം.ആർ.എല്ലിന്റെ എതിർപ്പ് കോടതി പരിഗണിച്ചതുമില്ല.

 തെ​ളി​വു​ക​ൾ​ ​ഉ​റ​പ്പി​ക്കും: ഇ.​ഡി​ക്ക് ​നേ​ട്ട​മാ​വും

സീ​രി​യ​സ് ​ഫ്രോ​ഡ് ​ഇ​ൻ​വെ​സ്‌​റ്റി​ഗേ​ഷ​ൻ​ ​ഓ​ഫീ​സി​ന്റെ​ ​(​എ​സ്.​എ​ഫ്.​ഐ.​ഒ​)​ ​രേ​ഖ​ക​ൾ​ ​ല​ഭി​ക്കു​ന്ന​ത് ​വീ​ണാ​ ​വി​ജ​യ​ന്റെ​ ​എ​ക്‌​സാ​ലോ​ജി​ക് ​ക​മ്പ​നി​യും​ ​സി.​എം.​ആ​ർ.​എ​ൽ​ ​ക​മ്പ​നി​യും​ ​ത​മ്മി​ൽ​ ​ന​ട​ത്തി​യ​ ​ദു​രൂ​ഹ​ ​ഇ​ട​പാ​ടു​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റി​ന് ​(​ഇ.​ഡി​)​ ​കൂ​ടു​ത​ൽ​ ​ക​രു​ത്താ​കും.​ ​വീ​ണാ​ ​വി​ജ​യ​ൻ​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ക്ക് ​ന​ൽ​കി​യ​ ​മൊ​ഴി​യു​ൾ​പ്പെ​ടെ​യു​ള്ള​ ​രേ​ഖ​ക​ളാ​ണ് ​ല​ഭി​ക്കു​ക.
എ​സ്.​എ​ഫ്.​ഐ.​ഒ​ 54​ ​വാ​ല്യ​ങ്ങ​ളി​ലാ​യി​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ 134​ ​രേ​ഖ​ക​ളു​ടെ​ ​സ​ർ​ട്ടി​ഫൈ​ ​ചെ​യ്‌​ത​ ​പ​ക​ർ​പ്പു​ക​ളാ​ണ് 10​ ​ദി​വ​സ​ത്തി​ന​കം​ ​ഇ.​ഡി​ക്ക് ​ല​ഭി​ക്കു​ക.​ ​ഇ.​ഡി​യു​ടെ​ ​ആ​വ​ശ്യ​ത്തെ​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​കോ​ട​തി​യി​ൽ​ ​പി​ന്തു​ണ​ച്ചി​രു​ന്നു.​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​രേ​ഖ​ക​ൾ​ ​ഇ.​ഡി​ ​നേ​ര​ത്തെ​ ​ശേ​ഖ​രി​ച്ചി​രു​ന്നു.
എ​സ്.​എ​ഫ്.​ഐ.​ഒ​യു​ടെ​ ​ക​ണ്ടെ​ത്ത​ലു​ക​ളും​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ളും​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷ​മാ​വും​ ​ഇ.​ഡി​യു​ടെ​ ​അ​ടു​ത്ത​ ​ന​ട​പ​ടി.​ ​ചെ​ന്നൈ​യി​ൽ​ ​വ​ച്ച് ​വീ​ണാ​ ​വി​ജ​യ​ൻ​ ​ന​ൽ​കി​യ​ ​മൊ​ഴി,​ ​സി.​എം.​ആ​ർ.​എ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മൊ​ഴി,​ ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ൾ,​ ​സി.​എം.​ആ​ർ.​എ​ല്ലും​ ​എ​ക്‌​സാ​ലോ​ജി​ക്കും​ ​ത​മ്മി​ലു​ള്ള​ ​ക​രാ​ർ,​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​എ​ന്നി​വ​യും​ ​എ​സ്.​എ​ഫ്.​ഐ.​ഒ​യു​ടെ​ ​പ​ക്ക​ലു​ണ്ട്.​ .
വീ​ണ​യു​ടെ​യും​ ​എ​ക്‌​സാ​ലോ​ജി​ക്കി​ന്റെ​യും​ ​അ​ക്കൗ​ണ്ടു​ക​ളു​ടെ​ ​പ​രി​ശോ​ധ​ന​ ​ഇ.​ഡി​ ​പൂ​ർ​ത്തി​യാ​ക്കി​യെ​ന്നാ​ണ് ​വി​വ​രം.​ ​ബാ​ങ്ക്ലോ​ക്ക​ർ​ ​കൂ​ടി​ ​പ​രി​ശോ​ധി​ച്ച് ​ല​ഭ്യ​മാ​കു​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​കൂ​ടി​ ​അ​ടി​സ്ഥാ​മാ​ക്കി​യാ​കും​ ​വീ​ണ​യെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വി​ളി​പ്പി​ക്കു​ക.​ ​ഒ​ന്നോ​ ​അ​തി​ലേ​റെ​ ​ദി​വ​സ​മോ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​നീ​ണ്ടേ​ക്കും.​ ​രേ​ഖാ​മൂ​ല​മു​ള്ള​ ​വി​ശ​ദീ​ക​ര​ണ​വും​ ​ആ​വ​ശ്യ​പ്പെ​ടും.​ ​തൃ​പ്‌​തി​ക​ര​മാ​യ​ ​മ​റു​പ​ടി​യും​ ,​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​രേ​ഖ​ക​ളും​ ​സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​സ്വ​ത്തു​ക്ക​ൾ​ ​ക​ണ്ടു​കെ​ട്ടാ​നും​ ​അ​റ​സ്‌​റ്റി​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഇ.​ഡി​ ​ആ​സ്ഥാ​ന​ത്തെ​ ​ഡ​യ​റ​ക്‌​ട​ർ,​ ​കൊ​ച്ചി​ ​സോ​ൺ​ ​ഓ​ഫീ​സി​ന്റെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​ചെ​ന്നൈ​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ​യ​റ​ക്‌​ട​ർ​ ​എ​ന്നി​വ​രു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ച്ചാ​യി​രി​ക്കും​ ​ന​ട​പ​ടി​ക​ൾ​ .


Source link
NEWS

Back to top button