NEWS

പെൺസുഹൃത്തിനെ കാണാൻ വീട്ടിലെത്തി; 18 കാരനായ ദലിത് യുവാവിനെ മർദിച്ച് കൊന്നു


ഖോൽഗഡ്∙ ജാതി വെറിയെ തുടർന്ന് വീണ്ടും കൊലപാതകം. ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ 18 കാരനായ ദലിത് യുവാവിനെ മർദിച്ച് കൊന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഉത്തരാഖണ്ഡിലെ ഖോൽഗഡ് ഗ്രാമത്തിലാണ് സംഭവം. ദേവൽ ഗ്രാമവാസിയായ കേതൻ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ സുഹൃത്ത് ദിവാകർ ദിമ്രി ബൗരാരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേതന്റെ പിതാവ് ധനപാൽ ലാൽ നൽകിയ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക കുറ്റവും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്തതായി തെഹ്‌രി ഗർവാൾ സീനിയർ പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു. പ്രതികളിലൊരാളായ യഷ്‌വീർ സിങ് പൻവാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തെന്നും പൊലീസ് കൂട്ടിച്ചേർത്തു.


Source link

Back to top button