NEWS

നാലുവയസുകാരൻ കഴിച്ച മിഠായിയിൽ സ്റ്റീൽ ബോൾ; ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി

കടയിൽ നിന്ന് വാങ്ങിയ മിഠായിക്കുള്ളിൽ യന്ത്രഭാഗങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കണ്ടെത്തിയെന്ന പരാതിയുമായി ആലപ്പുഴയിൽ നിന്നും ഒരു കുടുംബം. വലിയകലവൂർ പന്നിശേരി സ്വദേശിയായ നാല് വയസ്സുകാരന് നൽകിയ മിഠായിയിലാണ് ഈ അലോസരപ്പെടുത്തുന്ന കാഴ്ച കണ്ടത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പ്രദേശത്തെ ഒരു കടയിൽ നിന്ന് വാങ്ങിയ കോലുമിഠായിയിലാണ് അപകടകരമായ രീതിയിൽ സ്റ്റീൽ ബോൾ ഉണ്ടായിരുന്നത്.

മിഠായി കഴിക്കുന്നതിനിടെ എന്തോ അസ്വാഭാവികമായി തോന്നിയ കുട്ടി ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് മിഠായിക്കുള്ളിൽ സ്റ്റീൽ ബോൾ ഒളിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംഭവം നടന്നതിന് പിന്നാലെ ഇവർ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ പരാതി രേഖപ്പെടുത്തി. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി മിഠായിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

തുടർന്ന് മിഠായി വിറ്റ കടയിലും അധികൃതർ നേരിട്ടെത്തി പരിശോധനകൾ നടത്തി. ഇതിന് പുറമെ വിതരണക്കാരുടെ വിവരങ്ങളും മറ്റ് മിഠായികളുടെ സ്റ്റോക്കും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മില്ലൻ’ എന്ന കമ്പനി നിർമ്മിച്ച കോലുമിഠായിയിലാണ് ഇത്തരത്തിൽ സ്റ്റീൽ ബോൾ കണ്ടെത്തിയത്.

Sports ⏭️

Read News ⏭️

Back to top button