SPORTS
3 ഫോറുകൾക്ക് പിന്നാലെ കുറ്റിതെറിപ്പിച്ച് ഫെർണാണ്ടോ, കട്ടക്കലിപ്പിൽ ജയ്സ്വാൾ; ഗ്രൗണ്ടിൽ വാക്കേറ്റം– വിഡിയോ

കൊളംബോ ∙ ഇന്ത്യ– ശ്രീലങ്ക രണ്ടാ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ഇന്ത്യൻ താരം യശസ്വി ജയ്സ്വാളും ശ്രീലങ്കൻ ബോളർ അസിത ഫെർണാണ്ടോയും. ആദ്യ ഇന്നിങ്സിൽ ജയ്സ്വാളിനെ ഫെർണാണ്ടോ പുറത്താക്കിയതിനു പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. ഇന്നിങ്സിന്റെ 17–ാം ഓവറിലാണ് സംഭവം. ആ ഓവറിൽ മൂന്നു ഫോറടിച്ച് ജയ്സ്വാൾ കത്തിക്കയറിയെങ്കിലും അവസാന പന്തിൽ താരത്തെ ഫെർണാണ്ടോ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുകയായിരുന്ന ശ്രീലങ്കൻ താരം നിറോഷൻ ഡിക്വെല്ലെയെ ജയ്സ്വാൾ സ്ലെഡ്ജ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡിക്വെല്ലെ പുറത്താകുകയും ചെയ്തു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0 ന് മുന്നിലാണ്.
Auto ⏭️


