SPORTS

വൈഭവ് സൂര്യവംശി നേതൃനിരയിലേക്ക്, വൈസ് ക്യാപ്റ്റനായി കളിക്കും, ഇഷാൻ കിഷന്‍ നായകനാകും


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയെ നായക സ്ഥാനത്തേക്കും പരീക്ഷിക്കാന്‍ നീക്കം. വൈഭവിനെ നേതൃനിരയിലെത്തിക്കുന്നതിന്റെ ഭാഗമായി ദുലീപ് ട്രോഫി ടൂർണമെന്റിൽ താരം വൈസ് ക്യാപ്റ്റനായി കളിക്കും. ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് ഈസ്റ്റ് സോൺ ടീമിന്റെ ക്യാപ്റ്റൻ. വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഷമി, മുകേഷ് കുമാർ, അഭിമന്യു ഈശ്വരൻ, ഷഹബാസ് അഹമ്മദ് എന്നിവരും ഈസ്റ്റ് സോൺ ടീമിലുണ്ട്.സിംബാബ്‍വെയ്ക്കെതിരായ ബാറ്റിങ് പ്രകടനത്തോടെ ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിലും വൈഭവ് നേട്ടമുണ്ടാക്കിയിരുന്നു. ട്വന്റി20 റാങ്കിങ്ങിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വൈഭവ് 48-ാം സ്ഥാനത്തെത്തി. സിംബാബ്‌വെ പര്യടനത്തിലെ മൂന്നു ട്വന്റി20 മത്സരങ്ങളിൽനിന്നു രണ്ട് അർധസെഞ്ചറികൾ ഉൾപ്പെടെ 50.33 ശരാശരിയിൽ 151 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. പ്ലെയർ ഓഫ് ദ് സീരിസ് പ്രകടനത്തോടെയാണ് പതിനഞ്ചുകാരൻ 230 സ്ഥാനങ്ങൾ ഒറ്റയടിക്ക് കയറി ട്വന്റി20 ബാറ്റർമാരുടെ പട്ടികയിൽ 48-ാം സ്ഥാനത്തെത്തിയത്. 910 റേറ്റിങ് പോയിന്റോടെ ഇഷാൻ കിഷനാണ് പട്ടികയിൽ ഒന്നാമത്.


Auto ⏭️

Back to top button