SPORTS
കോലിയുടെ ലൈഫ് സ്റ്റൈൽ പിന്തുടരാൻ നോക്കി, ഒന്നര വർഷം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു: വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ ജീവിത ശൈലി പിന്തുടരാൻ ശ്രമിച്ച് ഒന്നര വർഷം പിന്നിട്ടപ്പോൾ ഉപേക്ഷിച്ചെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം സഞ്ജു സാംസണ്‍. രാജ്യാന്തര ക്രിക്കറ്റിലെ മെച്ചപ്പെട്ട പ്രകടനത്തിനായി കോലിയിൽനിന്ന് ഉപദേശങ്ങൾ സ്വീകരിച്ചതിനെക്കുറിച്ചും സഞ്ജു ജിയോ ഹോട്‍സ്റ്റാറിന്റെ ഷോയിൽ സംസാരിച്ചു. ‘‘വിരാട് ഭായി എന്താണെന്നു നമുക്കെല്ലാം അറിയാം. നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അദ്ദേഹം അതു വളച്ചുകെട്ടില്ലാതെ പറയും. അതാണ് കോലിയുടെ രീതി.’’‘‘അടുത്ത 10 വർഷത്തേക്ക് അച്ചടക്കത്തോടെ കാര്യങ്ങള്‍ ചെയ്താൽ മികച്ചൊരു കരിയർ ഉണ്ടാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഞാൻ ഒന്നര വർഷം അതു പിന്തുടർന്നിട്ടുണ്ടാകണം. പിന്നീട് എനിക്കു പുറത്തുപോകേണ്ടിവന്നു.’’– സഞ്ജു വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായ സഞ്ജു ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിനെതിരെയും അയർലന്‍ഡിനെതിരെയും പരമ്പരകൾ കളിച്ചെങ്കിലും സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് ഇടമുണ്ടായില്ല. കൗമാര താരം വൈഭവ് സൂര്യവംശി ടീമിലെത്തിയതോടെയാണ് സഞ്ജു പുറത്തിരിക്കേണ്ടിവന്നത്.
Auto ⏭️


