SPORTS
റോയലാകാതെ ട്രിവാൻഡ്രം, മറുപടിയില്‍ അസറുദ്ദീന്റെ തീപ്പൊരി ബാറ്റിങ്, ‘റിയലി അമേസിങ്’ ആലപ്പി, വമ്പൻ വിജയം

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി ആലപ്പി റിപ്പിൾസ്. റോയൽസ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം റിപ്പിൾസ് 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി.എസ്. വിനിലിന്റെയും മൊഹമ്മദ് അസറുദ്ദീന്റെയും തകർപ്പൻ പ്രകടനമാണ് റിപ്പിൾസിന് എട്ട് വിക്കറ്റ് വിജയം ഒരുക്കിയത്. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടി.എസ്. വിനിലാണ് പ്ലെയർ ഓഫ് ദി മാച്ച്. ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 126/8, ആലപ്പി റിപ്പിൾസ് – 12.5 ഓവറിൽ 127/2അനാവശ്യ റണ്ണിനായോടി ക്യാപ്റ്റൻ കൃഷ്ണപ്രസാദ് കൂടി പുറത്തായതോടെ നാല് വിക്കറ്റിന് 21 റൺസെന്ന നിലയിലായിരുന്നു റോയൽസ്. മധ്യനിരയിൽ സിജോമോൻ ജോസഫും ഭരത് സൂര്യയും കെ. അജീഷും നടത്തിയ ചെറുത്തുനിൽപ്പാണ് റോയൽസിന് മാന്യമായ സ്കോർ സമ്മാനിച്ചത്. 46 റൺസുമായി പുറത്താകാതെ നിന്ന സിജോമോൻ ജോസഫാണ് റോയൽസിന്റെ ടോപ് സ്കോറർ. കെ. അജീഷ് 23-ഉം ഭരത് സൂര്യ 17-ഉം റൺസെടുത്തു. റിപ്പിൾസിന് വേണ്ടി വിനിൽ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Auto ⏭️


