NEWS
പെല്ലറ്റാക്രമണത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി– ഇന്നത്തെ പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തതും ഏഴുവർഷത്തിനുള്ളിൽ 9 ക്രിമിനൽ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയതും ഇന്നത്തെ പ്രധാനവാർത്തയാണ്. ‘കള്ളൻ വിജയൻ’ ലേഖന വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന എഡിറ്റർ കെ.ആർ.അജയൻ രാജിവച്ചതും തെന്നിന്ത്യൻ നടി സൗകാർ ജാനകി അന്തരിച്ചതും ശ്രദ്ധേയമായ വാർത്തകളാണ്. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ.സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. വിദ്യാർഥിയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.’കള്ളൻ വിജയൻ’ ലേഖന വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന എഡിറ്റർ കെ.ആർ.അജയൻ രാജിവച്ചു. രാജിവയ്ക്കുകയോ അവധിയിൽ പോകുകയോ ചെയ്യണമെന്ന് ദേശാഭിമാനി പത്രാധിപസമിതി അദ്ദേഹത്തെ അറിയിച്ചിരുന്നു. തുടർന്ന് വിവിധ തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കെ.ആർ.അജയൻ രാജിവച്ചത്.
Fashion ⏭️


