SPORTS

ബിസിസിഐ സമ്മതിച്ചാൽ രണ്ടു മിനിറ്റിൽ തീരുമാനം, ഇന്ത്യയെ ബംഗ്ലദേശിലെത്തിക്കാൻ എന്തിനും തയാറായി തമീം ഇക്ബാൽ


ധാക്ക∙ അടുത്ത മാസം നടക്കേണ്ട ഇന്ത്യൻ ടീമിന്റെ ബംഗ്ലദേശ് പര്യടനം ഇനിയും വൈകാൻ സാധ്യത. ഇന്ത്യൻ ടീമിനെ ബംഗ്ലദേശിലെത്തിക്കുന്നതിന് ചർച്ചകൾ തുടരുകയാണെന്നും മറ്റൊരു തീയതിയിൽ മത്സരങ്ങൾ നടത്താനാണു സാധ്യതയെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് തമീം ഇക്‌ബാൽ വ്യക്തമാക്കി. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീമിന് ബംഗ്ലദേശിൽ കളിക്കാനുള്ളത്. സെപ്റ്റംബർ മൂന്നിന് ഏകദിന മത്സരത്തോടെയാണ് പര്യടനം തുടങ്ങേണ്ടത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ ഈ തീയതിയിൽ മത്സരങ്ങൾ നടക്കാൻ സാധ്യതയില്ല.ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒൻപതു വരെ മിർപുരിലെ ഷേർ ബംഗ്ല നാഷനൽ സ്റ്റേഡിയത്തിലാണ് ഗെയിം ഡവലപ്മെന്റ് ട്രോഫി മത്സരങ്ങൾ നടക്കേണ്ടത്. ഇവിടെ തന്നെയാണ് നേരത്തേ ഇന്ത്യയുടെ മത്സരങ്ങളും നടത്താൻ തീരുമാനിച്ചത്. ‘‘മിർപുരിലാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്. പക്ഷേ വെറും രണ്ടു മിനിറ്റുകൊണ്ട് ഈ ടൂർണമെന്റ് മറ്റൊരു ഗ്രൗണ്ടിലേക്കു മാറ്റാൻ സാധിക്കും. ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ അന്തിമ തീരുമാനമായാൽ, അതിനനുസരിച്ച് മറ്റു കളികളിൽ മാറ്റം വരും.’’– തമീം ഇക്ബാൽ വ്യക്തമാക്കി.


Auto ⏭️

Back to top button