SPORTS

സീനിയേഴ്സ് എത്തി, ‘മെയിൻ’ സ്പിന്നർക്ക് അവസരമില്ല, അർഷ്ദീപും പുറത്ത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബോൾ ചെയ്യും


ബർമിങ്ങാം ∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റും ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയേഴ്സ് പ്ലേയിങ് ഇലവനിലുണ്ട്. ശിവം ദുബെയടക്കം നാലു പേസർമാരും രണ്ടു സ്പിന്നർമാരുമടങ്ങുന്നതാണ് ഇന്ത്യയുടെ കോംബിനേഷൻ. വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ എന്നിവർക്കു സ്ഥാനം നൽകിയപ്പോൾ സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിന് അവസരം ലഭിച്ചില്ല. പേസർമാരിൽ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയപ്പോൾ അർഷ്ദീപ് സിങ് പുറത്തായി. ഇംഗ്ലണ്ട് ടീമിൽ മൂന്നു പേർമാരും രണ്ടു സ്പിന്നർമാരുമുണ്ട്.തിരിച്ചുവരുമോ? ഇംഗ്ലിഷ് പിച്ചുകളിൽ കാര്യമായ മത്സരപരിചയമില്ലാത്ത ടീമുമായി ഇറങ്ങിയതായിരുന്നു ട്വന്റി20 പരമ്പരയിൽ ഇന്ത്യ നേരിട്ട തിരിച്ചടിക്കുള്ള കാരണങ്ങളിൽ ഒന്ന്. എന്നാൽ, ഏകദിന പരമ്പരയിലേക്കു വരുമ്പോൾ, രോഹിത്– കോലി സഖ്യത്തിനു പുറമേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾക്ക് ഇംഗ്ലിഷ് പിച്ചുകൾ പരിചിതമാണ്. ട്വന്റി20 പരമ്പരയിൽ തിളങ്ങിയ ശ്രേയസ് അയ്യർ കൂടി ചേരുന്നതോടെ ഇന്ത്യൻ ബാറ്റിങ് സുശക്തം.


Auto ⏭️

Back to top button