BUSINESS
22,000 കോടിയുടെ കേസ് വെറും 6.5 കോടിക്ക് തീർത്തു? മോദിക്കെതിരെ പ്രതിപക്ഷവും സിജെപിയും; സുഭാഷ് ചന്ദ്ര കേസിൽ ട്വിസ്റ്റ്, ‘ആശംസ’യുമായി വിജയ് മല്യ

വായ്പാ കുടിശികയായി മൊത്തം 22,006 കോടി രൂപ ആവശ്യപ്പെട്ട് ബാങ്കുകൾ സമർപ്പിച്ച കേസ്, വെറും 6.5 കോടി രൂപ തിരിച്ചടച്ച് തീർപ്പാക്കാൻ ട്രൈബ്യൂണലിന്റെ വിധി! കേസുകൊടുത്ത ബാങ്കുകൾ വെട്ടിലുമായി. സീ ഗ്രൂപ്പ്/എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയോടാണ് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) 6.5 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടത്. എൻസിഎൽടിയുടെ വിധി വ്യാപക ചർച്ചകൾക്ക് വഴിവച്ചു. ഇഷ്ടക്കാർക്ക് നരേന്ദ്ര മോദി സർക്കാർ സമ്മാനിക്കുന്ന ആശ്വാസമാണിതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാക്കളും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) രംഗത്തുവന്നു.സാധാരണക്കാരന് ബാങ്കുകളിൽ നിന്ന് ഒരു പൈസയുടെ പോലും ആനുകൂല്യം കിട്ടാതിരിക്കുമ്പോഴാണ് 22,006 കോടിക്ക് പകരം സുഭാഷ് ചന്ദ്ര 6.5 കോടി മാത്രം അടയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഡോ. ഷമ മുഹമ്മദ് എക്സിൽ വിമർശിച്ചു. അനിൽ അംബാനിയുടെ 47,000 കോടിയുടെ കടം 455 കോടിക്കും ഒത്തുതീർത്തെന്ന് ഷമ പറഞ്ഞു. ‘‘എൻസിഎൽടി വിധി സത്യമാണെങ്കിൽ, തന്റെ സുഹൃത്ത് സുഭാഷ് ചന്ദ്രയ്ക്ക് ആശംസകൾ’’ – എന്ന് ‘സാമ്പത്തിക പിടികിട്ടാപ്പുള്ളിയും’ ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്ത വിജയ് മല്യ എക്സിൽ പറഞ്ഞു.‘‘6203 കോടി രൂപ കടംവീട്ടേണ്ട എന്റെ കൈയിൽ നിന്ന് 14,100 കോടി രൂപ കണ്ടുകെട്ടിയെന്ന് ബാങ്കുകളും കേന്ദ്രസർക്കാരും തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കുറേപ്പേർ ഇതിനകം ചെറിയ തുകയൊക്കെ അടച്ച് അവരവരുടെ കേസൊക്കെ ഒത്തുതീർത്തു. ഇതാണ് ഇന്ത്യയിലെ കടംതീർക്കൽ നീതി. ഒരു മാധ്യമവും ഇക്കാര്യം ചോദിക്കില്ല’’ – മല്യ പറഞ്ഞു.എന്താണ് ശരിക്കും സുഭാഷ് ചന്ദ്ര കേസിൽ സംഭവിച്ചത്? 22,006 കോടി രൂപ ഇനി തിരിച്ചടയ്ക്കേണ്ടേ? ബാങ്കുകൾക്ക് ഇത്ര ഭീമമായ തുക നഷ്ടപ്പെടുമോ?എൻസിഎൽടിയുടെ വിധി മനസ്സിലാക്കുന്നതിൽ ചിലർക്ക് സംഭവിച്ച പിഴവാണ് 22,006 കോടി രൂപയ്ക്ക് പകരമാണ് 6.5 കോടി മാത്രം അടച്ചുതീർക്കാൻ വിധിച്ചതെന്ന തരത്തിലുള്ള വ്യാഖാനമെന്ന് നിരീക്ഷകർ പറയുന്നു.
Travel ⏭️


