SPORTS

നൈറ്റ് ക്ലബ്ബിൽ അലമ്പുണ്ടാക്കി ഇംഗ്ലണ്ട് താരങ്ങൾ, ഇംഗ്ലിഷ് പേസറെ വിലങ്ങിട്ട് നിർത്തി പൊലീസ്– വിഡിയോ


ലണ്ടൻ∙ നൈറ്റ് ക്ലബ്ബിൽ അലമ്പുണ്ടാക്കിയതിന്റെ പേരിൽ വീണ്ടും ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം. ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ബ്രൈഡൻ കാഴ്സിനെതിരെയും ഒരു ആഭ്യന്തര താരത്തിനെതിരെയുമാണു പുതിയ അന്വേഷണം. കഴിഞ്ഞ ശനിയാഴ്ച ഡെർബിയിലെ നൈറ്റ് ക്ലബ്ബിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നു കാഴ്സിനെ പൊലീസ് കൈവിലങ്ങ് ധരിപ്പിച്ചാണു കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡാർബിയിലെ നൈറ്റ് ക്ലബ്ബിലെ പ്രശ്നങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.ഇംഗ്ലണ്ട് താരങ്ങൾക്ക് ‘നൈറ്റ് കർഫ്യു’ ഉണ്ടാകില്ലെന്ന് പുതുതായി ചുമതലയേറ്റ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയ, ന്യൂസീലൻഡ് പര്യടനങ്ങൾക്കിടെ താരങ്ങൾ നൈറ്റ് ക്ലബ്ബുകളിൽ പ്രശ്നങ്ങളുണ്ടാക്കിയതോടെയാണ് ഇംഗ്ലണ്ട് ബോർഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. വെല്ലിങ്ടനിലെ ക്ലബ്ബിലെ ഒരു ബൗണ്‍സറുമായി ക്യാപ്റ്റൻ ഹാരി ബ്രൂക്ക് തന്നെ തമ്മിലടിച്ചതു വിവാദമായിരുന്നു.


Auto ⏭️

Back to top button