NEWS
63 എസി ബസുകൾ വാടകയ്ക്ക് എടുക്കാന്‍ കെഎസ്ആർടിസി; കരാർ നടപടികൾ അന്തിമഘട്ടത്തിലേക്ക്

തിരുവനന്തപുരം ∙ 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള കെഎസ്ആർടിസിയുടെ കരാർ നടപടികൾ അന്തിമഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ ലഭിച്ച 5 ബസുകൾ വൈകാതെ ദീർഘദൂര റൂട്ടുകളിൽ സർവീസ് ആരംഭിക്കും.ഓണയാത്ര: സീറ്റ് ഒഴിവ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്കുശേഷം 3.28ന് ബെംഗളൂരു–തിരുവനന്തപുരം വോൾവോ സർവീസിൽ 29 സീറ്റുകൾ ഒഴിവുണ്ട്. ബത്തേരി, കോഴിക്കോട്, എറണാകുളം, ആലപ്പുഴ വഴിയാണ് സർവീസ്. വൈകിട്ട് 5.32ന് ഉള്ള തിരുവനന്തപുരം എസി സ്ലീപ്പർ ബസിൽ 8 ബെർത്തുകളും 6.06ന് ഉള്ള ബെംഗളൂരു–തിരുവനന്തപുരം എസി വോൾവോയിൽ 17 സീറ്റുകളും ഒഴിവുണ്ട്. സേലം, കോയമ്പത്തൂർ, എറണാകുളം കോട്ടയം വഴിയാണ് ഇരുസർവീസുകളും. രാത്രി ഏഴിനുള്ള തിരുവനന്തപുരം എസി സ്ലീപ്പറിൽ 17 ബെർത്തുകളും ലഭ്യമാണ്. മധുര, തിരുനെൽവേലി വഴിയാണ് ഈ സർവീസ്. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള വിവിധ സർവീസുകളിലും ബെർത്തുകളും സീറ്റുകളും ഈ ദിവസങ്ങളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Fashion ⏭️


