SPORTS

പ്രീതി സിന്റയുമായി ഡേറ്റിങ്ങിലായിരുന്നോ? രണ്ടു പതിറ്റാണ്ടിനു ശേഷം മനസ്സുതുറന്ന് ഓസീസ് താരം ബ്രെറ്റ് ലീ


സിഡ്നി ∙ ലോക ക്രിക്കറ്റിലെ മികച്ച പേസ് ബോളർമാരുടെ പേരെടുത്താൽ അതിൽ ഉറപ്പായും ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ ഉണ്ടാകും. 1999 മുതൽ 2012 വരെ ഓസ്ട്രേലിയൻ ടീമിലംഗമായിരുന്ന ബ്രെറ്റ് ലീ, ഏതു ബാറ്ററുടെയും പേടിസ്വപ്നമായിരുന്നു. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വിവിധ ടീമുകൾക്കായും ബ്രെറ്റ് ലീ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, ഐപിഎലിൽ പഞ്ചാബ് കിങ്സ് സഹഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയുമായി മുൻപ് പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ഐപിഎൽ തുടങ്ങിയ 2008 മുതൽ 2010 വരെ മൂന്നു സീസണുകളിൽ പഞ്ചാബ് കിങ്സ് (അന്ന് കിങ്സ് ഇലൻ പഞ്ചാബ്) താരമായിരുന്നു ബ്രെറ്റ് ലീ. ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷമാണ് വിഷയത്തിൽ ബ്രെറ്റ് ലീയുടെ തുറന്നുപറച്ചിൽ. എന്നാൽ പ്രീതി സിന്റ 2010ൽ തന്നെ ഈ ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നു. ‘‘എല്ലാ വർഷവും ബ്രെറ്റുമായി എന്നെ പ്രണയത്തിലാക്കുന്നത് ഇപ്പോൾ വളരെ പഴയതും മടുത്തതുമായ വാർത്തയാണ്! അതിനാൽ ക്ഷമിക്കണം സുഹൃത്തുക്കളെ, ഇവിടെ പുതിയ വാർത്തകളൊന്നുമില്ല! ഞങ്ങൾ സുഹൃത്തുക്കളാണ്.’’– പ്രീതി അന്നു പറഞ്ഞു.അതേസമയം, പ്രീതി സിന്റ കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർ ബോളിവുഡിൽ അത്ര സജീവമല്ല. എങ്കിലും, സണ്ണി ഡിയോൾ പ്രധാന വേഷത്തിൽ എത്തുന്ന ‘ബട്വാര 1947’ എന്ന ചിത്രത്തിൽ താരമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഓഗസ്റ്റ് 14ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഐപിഎലിൽ പഞ്ചാബ് ഫ്രാഞ്ചൈസിയുടെ സഹഉടമയായി തുടരുന്നു പ്രീതി, ടീമിന്റെ ഹോം മാച്ചുകളിൽ ഗാലറിയിൽ സജീവ സാന്നിധ്യമാണ്.


Auto ⏭️

Back to top button