SPORTS
എന്നാൽ ഞാൻ കോച്ചാകാം! ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ താൽപര്യമറിയിച്ച് ബെൻ സ്റ്റോക്സ്

ലണ്ടൻ ∙ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ വിജയങ്ങളിലേക്ക് നയിച്ച ബെൻ സ്റ്റോക്സ്, ടീമിനായി ‘വടി’യെടുക്കാനും തയാർ. രണ്ട് മാസം മുൻപ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റോക്സ്, എപ്പോൾ വേണമെങ്കിലും ടീമിന്റെ പരിശീലക കുപ്പായം അണിയാൻ തയാറാണെന്നു വ്യക്തമാക്കി. ‘ഫോർ ദ് ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്കാസ്റ്റിലാണു മുപ്പത്തിയഞ്ചുകാരൻ മനസ്സ് തുറന്നത്.
Auto ⏭️


