SPORTS
‘ബാറ്റിങ് കഴിഞ്ഞാൽ ഫീൽഡിങ്ങിന് ഇറങ്ങാൻ ഇന്ത്യൻ താരത്തിന് മടി; വെറുതെ അകത്ത് ഇരിക്കും, ഞങ്ങൾ അടി കൊള്ളും’

മുംബൈ∙ ചേതേശ്വർ പൂജാരയ്ക്കൊപ്പം കളിച്ച കാലത്തെ അനുഭവങ്ങൾ പങ്കുവച്ച് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. ബാറ്റിങ്ങിനു ശേഷം ഫീൽഡിങ്ങിന് ഇറങ്ങുന്നത് ഇഷ്ടമാകാത്ത താരമാണ് പൂജാരയെന്ന് ഇന്ത്യ– ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ കമന്ററിക്കിടെ രഹാനെ പറഞ്ഞു. പൂജാരയുടെ സബ്സ്റ്റിറ്റ്യൂഷനായി താനുൾപ്പടെ ഇന്ത്യൻ ടീമിലെ ജൂനിയര്‍ താരങ്ങൾ എത്രയോ തവണ ഫീൽഡിങ്ങിന് ഇറങ്ങിയിട്ടുണ്ടെന്നും രഹാനെ വ്യക്തമാക്കി. ‘‘പൂജാര കളിക്കുന്ന സമയത്ത് ടീമിലെ പന്ത്രണ്ടാമൻ ഞാനായിരിക്കും. അദ്ദേഹം ബാറ്റിങ് കഴിഞ്ഞു വരികയാണെങ്കിൽ ഫീൽഡിങ്ങിന് ഇറങ്ങാൻ താൽപര്യമുണ്ടാകില്ല. അദ്ദേഹം അകത്ത് വെറുതെ ഇരിക്കും. യുവതാരങ്ങൾ ഫീൽഡിങ്ങിന് ഇറങ്ങണം.’’– രഹാനെ വ്യക്തമാക്കി.‘‘ഋഷഭ് പന്ത് എപ്പോഴും ഇങ്ങനെയാണ്. ശ്രീലങ്കൻ താരങ്ങൾക്ക് ഹിന്ദി അറിയില്ല. പക്ഷേ ഇങ്ങനെ തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നാൽ ബാറ്റർമാരുടെ ശ്രദ്ധ തെറ്റിപ്പോകും. ബോളര്മാർക്കും ദേഷ്യം വരും. കാരണം ഈ സംസാരം കാരണം അവർക്കും ശ്രദ്ധിക്കാൻ സാധിക്കില്ല. പന്തിനോട് എതിർ ടീം ബാറ്റർമാരെ മാത്രം ശല്യം ചെയ്യാൻ അശ്വിനും ജഡേജയും എപ്പോഴും പറയുമായിരുന്നു.’’– രഹാനെ പറഞ്ഞു.
Auto ⏭️


