NEWS

വീട് നിർമാണം: തടസ്സമായ വൈദ്യുതലൈനും പോസ്റ്റും മാറ്റാം; കെഎസ്ഇബി നൽകും 50,000 രൂപ വരെ


തിരുവനന്തപുരം ∙ ലൈഫ് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിന് തടസ്സമാകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ 50,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കെഎസ്ഇബി പുനഃസ്ഥാപിച്ചു. 2027 മാർച്ച് 31 വരെ കാലാവധിയുണ്ടാകും. ഭൂമിയുടെ ഉടമസ്ഥാവകാശ വ്യവസ്ഥയിലും ഇളവു വരുത്തി. 2025 ഓഗസ്റ്റ് 16 ലെ ഉത്തരവ് പ്രകാരം, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ വിഭാഗത്തിലുള്ളവർക്കു വീടുപണിക്കു തടസ്സമാകുന്ന 11 കെവി/എൽടി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ ഓരോ അപേക്ഷയിലും 50,000 രൂപ വരെ കെഎസ്ഇബി അനുവദിച്ചിരുന്നു.


Fashion ⏭️

Back to top button