SPORTS

ക്യാപ് നമ്പർ 278 സൈനിങ് ഓഫ്: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ


മുംബൈ∙ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍നിന്നും വിരമിച്ച് ഇന്ത്യൻ താരം അജിൻക്യ രഹാനെ. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് രഹാനെ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച രഹാനെ, 8414 റണ്‍സ് സ്കോർ ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ 12 സെഞ്ചറികളും 26 അർധ സെഞ്ചറികളും സ്വന്തമാക്കി. ഏകദിനത്തിൽ മൂന്ന് സെഞ്ചറികളും 24 അർധ സെഞ്ചറികളുമുണ്ട്.‘‘എല്ലാ കാര്യത്തിനും ഒരു തുടക്കവും അവസാനവുമുണ്ടാകുമെന്നതാണു സത്യം. സമയം വരുമ്പോൾ അത് അംഗീകരിച്ചു മുന്നോട്ടു പോകുകയാണു വേണ്ടത്. ടൈമിംഗ് എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു മനസ്സിലാക്കിയാണ് ഞാൻ ബാറ്റു ചെയ്തത്. മുന്നോട്ടു പോകാനുള്ള സമയമായെന്ന് മനസ്സിലാക്കി ഇന്ന് രാജ്യാന്തര ക്രിക്കറ്റിൽനിന്നും എല്ലാ ഫോർ‍മാറ്റുകളിൽനിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷേ ക്രിക്കറ്റിനൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നില്ല.’’


Auto ⏭️

Back to top button