NEWS

വൈറ്റ്ഹൗസിന് സമീപം വെടിവയ്പ്പ്: ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

വാഷിങ്ടൻ: വൈറ്റ്ഹൗസിന് തൊട്ടടുത്ത് നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മെട്രോപൊളിറ്റൻ പൊലീസ് വിഭാഗത്തിന്റെ ഇടക്കാല മേധാവി ജെഫ്രി കാരോളാണ് സംഭവത്തിൽ അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതായി സ്ഥിരീകരിച്ചത്.

വൈറ്റ്ഹൗസിൽ നിന്നും കേവലം ഒരു മൈൽ ദൂരത്തുള്ള ലോഗൻ സർക്കിളിലാണ് നടുക്കുന്ന ഈ അക്രമം അരങ്ങേറിയത്. കെട്ടിട ഉടമകളുടെ അസോസിയേഷനുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഒരു ജിമ്മിനുള്ളിലും പരിസരത്തുമായാണ് ആക്രമണം നടന്നത്. ജിമ്മിൽ ഉണ്ടായിരുന്ന വ്യക്തിയാണ് വെടിയേറ്റ് മരിച്ചതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി; ഇയാളുടെ കഴുത്തിലാണ് വെടിയേറ്റത്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ ഭാഗത്തേക്ക് ജനങ്ങൾ കടന്നുവരരുതെന്ന് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തിന് സമീപമുള്ള വിപണിയിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

Fashion ⏭️

Back to top button