NEWS

എംഎസ്എഫ് ജില്ലാ സെക്രട്ടറിക്കെതിരെ പീഡനക്കേസ്: യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്തു

കൊട്ടിയം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച യുവതിയെ പരിചയപ്പെടുകയും, സൗഹൃദം നടിച്ച് പീഡിപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ എംഎസ്എഫ് ജില്ലാ സെക്രട്ടറിക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു. ഉമയനല്ലൂർ ഈസ്റ്റ് പട്ടരുമുക്ക് സ്വദേശിയായ മുഹമ്മദ് ഗസ്നിയാണ് ഈ കേസിലെ പ്രതി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിയുടെ പിആർ (PR) പ്രവർത്തനങ്ങൾക്കായി സഹായം വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയുമായി അടുപ്പത്തിലായത്. ഈ സൗഹൃദം മുതലെടുത്ത് ബിസിനസ് ആവശ്യങ്ങൾക്കായി പണം വേണമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ പക്കൽ നിന്നും മൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ ഇയാൾ കൈക്കലാക്കുകയായിരുന്നു. സ്വർണ്ണം തിരികെ ആവശ്യപ്പെട്ടപ്പോൾ, താൻ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് വെള്ളാപ്പിൽ മുക്കിലെ വീട്ടിലേക്ക് യുവതിയെ വരുത്തുകയും അവിടെ വെച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

Fashion ⏭️

Back to top button