SPORTS

സഞ്ജു സാംസൺ എന്ന ടീം മാൻ; ഇന്ത്യയുടെ വിജയത്തിന് പിന്നാലെ താരത്തെ വാനോളം പുകഴ്ത്തി യുവരാജ് സിങ്

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 പോരാട്ടത്തിൽ ബാറ്റർമാർ നടത്തിയ വെടിക്കെട്ട് പ്രകടനത്തിനിടെ, ഇന്ത്യൻ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജു സാംസണ് കടുത്ത ഭീഷണിയുമായി കൗമാരതാരം വൈഭവ് സൂര്യവംശി എത്തിയിരിക്കുന്നു. സഞ്ജുവിന് പകരം അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത വൈഭവ്, വെറും 19 പന്തുകളിൽ നിന്ന് 45 റൺസാണ് അടിച്ചുകൂട്ടിയത്. നാല് സിക്സറുകളും അത്രയും തന്നെ ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ മിന്നുന്ന പ്രകടനം. അഭിഷേക് ശർമയ്ക്കൊപ്പം തോളോടുതോൾ ചേർന്ന് തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച വൈഭവ്, ടീമിനായി റെക്കോർഡ് പവർപ്ലേ സ്കോർ സമ്മാനിക്കുകയും ചെയ്തു.

അഭിഷേക്-വൈഭവ് സഖ്യത്തിന്റെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ സഞ്ജു സാംസന്റെ ഇന്നിങ്സ് അല്പം മങ്ങിപ്പോയെങ്കിലും, മുൻ ഇന്ത്യൻ താരം യുവരാജ് സിങ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. മത്സരശേഷം അഭിഷേകിന്റെയും വൈഭവിന്റെയും ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തിയ യുവരാജ്, മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിന്റെ പ്രകടനത്തെ പ്രത്യേകം എടുത്തുപറഞ്ഞ് പ്രശംസിച്ചു. ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തെയും യുവരാജ് അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

Auto ⏭️

Back to top button