വിതുരയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

നെടുമങ്ങാട്∙ ചുള്ളിമാനൂർ-വിതുര റൂട്ടിൽ മണ്ണൂർക്കോണം വായനശാല ജംക്‌ഷനിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം. തലനാരിഴയ്ക്കാണ് ബസ് സ്റ്റോപ്പിൽ നിന്നിരുന്ന കുഞ്ഞും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടത്. ചുള്ളിമാനൂരിൽ നിന്നും വിതുര ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്ന കാറാണ് നിയന്ത്രണം വിട്ടത്.
സമീപത്തുള്ള പീപ്പിൾസ് ലൈബ്രറിയിൽ സംഘടിപ്പിച്ച സംരംഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുത്ത ശേഷം ബസ് കാത്തുനിൽക്കുകയായിരുന്നു ഈ നാല് സ്ത്രീകളും. ഇവരിൽ ഒരു യുവതിയുടെ കയ്യിൽ ചെറിയ കുഞ്ഞുമുണ്ടായിരുന്നു എന്നത് അപകടത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പൊൻമുടി സ്വദേശി അനിൽ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഇയാളുടെ ഭാര്യാമാതാവിന് ചെറിയ പരുക്കേറ്റു; ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.




