NEWS

ജടായുപ്പാറ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി: സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ

കൊല്ലം∙ ബോളിവുഡ് ചിത്രം ‘രാമായണ’ത്തിന്റെ റിലീസിന് പിന്നാലെ ശ്രദ്ധാകേന്ദ്രമായി മാറിയ ചടയമംഗലത്തെ ജടായുപ്പാറ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചത്.

കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ജടായുപ്പാറയിൽ ആദ്യം നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുമെന്നും, ഇതിനായി ജടായുപ്പാറയുടെ ശിൽപ്പിയായ രാജീവ് അഞ്ചലുമായി കേന്ദ്രമന്ത്രി ചർച്ചകൾ പൂർത്തിയാക്കിയെന്നും സുരേഷ് ഗോപി അറിയിച്ചു.

ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസം മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെയായിരിക്കും പ്രധാനമന്ത്രിയുടെ കൊല്ലം സന്ദർശനമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എങ്കിലും, ഇരുവരുടെയും യാത്ര സംബന്ധിച്ച കൃത്യമായ തീയതികൾ ഇതുവരെയും തീരുമാനിച്ചിട്ടില്ല.

Fashion ⏭️

Back to top button