NEWS

അഭിരാമിയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: ഉമറിന്റെ ക്രൂരകൃത്യം പുറത്ത്

തിരുവനന്തപുരം പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി രംഗത്തെത്തി. അഭിരാമിനെ ആക്രമിച്ചത് തേങ്ങ ഉപയോഗിച്ചാണെന്ന് ഒന്നാം പ്രതിയായ പതിനേഴുകാരൻ പൊലീസിനോട് കുറ്റസമ്മതം നടത്തി. സംഭവത്തിന് ശേഷം ആദ്യം പൊലീസിനോട് പറഞ്ഞ മൊഴി പ്രതി തിരുത്തുകയായിരുന്നു. അഭിരാമിന്റെ തല നിലത്തിടിപ്പിച്ചാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതി ആദ്യം നൽകിയിരുന്ന വിവരം.

എങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയോട്ടിയിലുണ്ടായ മുറിവുകൾ നിലത്തിടിച്ചതുകൊണ്ടുണ്ടായതല്ലെന്ന് വ്യക്തമായതോടെ അന്വേഷണം വഴിത്തിരിവിലെത്തി. തലയുടെ പുറമേയുള്ള ഭാഗത്തേക്കാൾ ആന്തരികമായി ഗുരുതരമായ ക്ഷതമേൽക്കുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായി ഡോക്ടർമാർ കണ്ടെത്തി. ഇതേത്തുടർന്ന് പ്രതിയെ വീണ്ടും വിശദമായ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് കൊലപാതകത്തിന്റെ യഥാർത്ഥ രീതി വെളിപ്പെട്ടത്. പറമ്പിൽ കിടന്ന തേങ്ങ ഉപയോഗിച്ച് അഭിരാമിന്റെ തലയ്ക്ക് ശക്തമായി ഇടിക്കുകയായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ കുട്ടി അബോധാവസ്ഥയിലായെന്നും പ്രതി സമ്മതിച്ചു.

ആക്രമണത്തിന് ശേഷം പ്രതി രണ്ടാം പ്രതിയായ ഉമറിനെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. ഉമർ സ്ഥലത്തെത്തിയതിന് ശേഷമാണ് ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്ത് മുറുക്കി കൊലപാതകം പൂർത്തിയാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

Fashion ⏭️

Back to top button