NEWS

ബ്രിട്ടിഷുകാരുടെ കാലത്ത് നിർമിച്ച നെല്ലിക്കാപുളി പാലത്തിന്റെ പേര് മാറ്റി പൊതുമരാമത്ത് വകുപ്പ്; അക്കളി വേണ്ടെന്ന് നാട്ടുകാർ


കോഴിക്കോട് ∙ 178 വർഷം മുൻപു ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ നെല്ലിക്കാപുളി പാലത്തിന്റെ പേര് ഒരു സുപ്രഭാതത്തിൽ മാറ്റിയെഴുതി പൊതുമരാമത്ത് വകുപ്പ്. പ്രതിഷേധവുമായി പ്രദേശവാസികൾ. പുതിയങ്ങാടി–കുണ്ടൂപ്പറമ്പ് റോഡിൽ കനോലി കനാലിനു കുറുകെയുള്ള എടക്കാട് ‘നെല്ലിക്കാപ്പുളി’ പാലത്തിനാണ് അധികൃതർ ‘കുണ്ടൂപ്പറമ്പ് പാലം’ എന്നു പേരു മാറ്റിയത്. പാലത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് കുണ്ടൂപ്പറമ്പ്. ഇവിടെ പാലത്തിന്റെ കൈവരികൾ‍ അറ്റകുറ്റപ്പണി നടത്തുകയും പെയിന്റ് അടിക്കുകയും ചെയ്ത ശേഷമാണ് പൊതുമരാമത്ത് വകുപ്പ് സ്വന്തം ഇഷ്ടപ്രകാരം പുതിയ പേരിട്ടത്.പുതിയങ്ങാടി–കുണ്ടൂപ്പറമ്പ് റോഡിൽ കുന്നത്ത് നെല്ലിക്കാപ്പുളി തറവാടിന്റെ ഭാഗമായ പറമ്പിനോടു ചേർന്നുള്ള പാലമായതിനാലാണ് അന്ന് നെല്ലിക്കാപ്പുളി പാലം എന്നു പേരിട്ടത്. സ്വാതന്ത്ര്യസമരവും ഗ്രന്ഥശാലാ പ്രസ്ഥാനവുമടക്കം കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശത്തിന്റെ പൈതൃകം ഇല്ലാതാക്കുന്ന നടപടിയാണ് സ്ഥലപ്പേരു തിരുത്തലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ അധികൃതർക്ക് പ്രദേശവാസികൾ പരാതി നൽകി. ഇന്നലെ രാവിലെ കെ.ജയന്ത് എംഎൽഎ പാലം സന്ദർശിക്കുകയും പ്രദേശവാസികളുമായി ചർച്ച നടത്തുകയും ചെയ്തു.


Fashion ⏭️

Back to top button