NEWS

ആലുവയിൽ പന്ത്രണ്ടുകാരിയെ കൂട്ടിക്കൊണ്ടു പോയ യുവാവിനെതിരെ പോക്സോ ചുമത്തി; ഡൽഹി സുഹൃത്തിനെയും ചോദ്യം ചെയ്യും


കൊച്ചി ∙ നാല് ദിവസം മുൻപ് ആലുവ ആലങ്ങാട് കരുമാലൂരിൽ നിന്നു കാണാതായ 12 വയസ്സുകാരിക്കൊപ്പമുണ്ടായിരുന്ന യുവാവിനെതിരെ പോക്സോ കേസ് ചുമത്തി. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻ തറ വീട്ടിൽ അഭിജിത്തിനെയാണ് (25) പോക്സോ, തട്ടിക്കാണ്ടു പോകൽ വകുപ്പുകൾ അടക്കം ചുമത്തി റിമാൻഡ് ചെയ്തത്. 2023ൽ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ലഹരി കേസിൽ പ്രതി കൂടിയാണ് അഭിജിത്. ഇയാളുടെ ഡല്‍ഹിയിലുള്ള സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കൊപ്പം പൂണെയിൽ നിന്നാണ് ചൊവ്വാഴ്ച കുട്ടിയെ കണ്ടെത്തിയത്. കുട്ടിയിൽ നിന്ന് രഹസ്യമൊഴിയെടുത്ത ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരുമാലൂർ സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. കൂട്ടുകാരിയിൽ നിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞുപോയ കുട്ടി വൈകിയിട്ടും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് രണ്ടു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പുണെയിൽ നിന്ന് യുവാവിനൊപ്പം കണ്ടെത്തിയത്.


Fashion ⏭️

Back to top button